Verse 1എന്റെ ജീവനാമേശുവേ
നിന്റെ സ്വരമെൻ ചെവിയിൽ
ഇമ്പമോടെ വന്നടിച്ചീടുന്നു
ഞാൻ കേട്ടുനാഥാ
Verse 2ക്ഷീണപാപിയേവായെന്നിൽ
ആശ്വസിക്കനീ സതതം
ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ
ചാരി സുഖിക്കെ എന്റെ...
Verse 3വന്നുകണ്ടു ശാന്തതയെ
യേശുവിന്റെ സ്നേഹമാർവ്വിൽ
എന്നെയുടുപ്പിച്ചു സന്തോഷത്താൽ
ദുഃഖങ്ങൾ മാറ്റി എന്റെ...
Verse 4സർവ്വവും ഞാൻ ദാനമായി
നിർവ്യാജ്യം തരുന്നു പാപി
ജീവവെള്ളം നീ കുടിച്ചാനന്ദം
പ്രാപിച്ചീടുകെ എന്റെ...
Verse 5ജീവനദിയിൽ നിന്നു ഞാൻ
മോദമോടെ പാനം ചെയ്തു
കേവലമെൻ ദാഹം ശമിച്ചിപ്പോൾ
ജീവിക്കുന്നു ഞാൻ എന്റെ...
Verse 6കൂരിരുളാൽ മൂടിയോരീ
ലോകത്തിനു ഞാൻ വെളിച്ചം
പാരാതെ നീയെന്നെ നോക്കി നോക്കി
നിത്യം സുഖിക്ക എന്റെ...
Verse 7എന്റെ ജീവകാലമെല്ലാം
യേശുവെന്ന മെയ് വെളിച്ചം
കണ്ടു നടപ്പാൻ കൃപ നല്കേണം
ദേവാദിദേവാ എന്റെ...
Verse 1ente jeevanaameshuve
ninte svaramen cheviyil
impamode vannadiccheedunnu
njaan kettu naathhaa
Verse 2ksheena paapiyevaayennil
aashvasikkanee sathatham
ksheenamulla nin thalayenmaarvvil
chaari sukhikke;- ente...
Verse 3vannu kandu shaanthathaye
yeshuvinte sneha maarvvil
enneyuduppicchu santhoshatthaal
dukhngal maatti;- ente...
Verse 4sarvvavum njaan daanamaayi
nirvyaajyam tharunnu paapi
jeevavellam nee kudicchaanandam
praapiccheeduke;- ente...
Verse 5jeevanadiyil ninnu njaan
modamode paanam cheythu
kevalamen daaham shamicchippol
jeevikkunnu njaan;- ente...
Verse 6koorirulaal moodiyoree
lokatthinu njaan veliccham
paaraathe neeyenne nokki nokki
nithyam sukhikka ;- ente...
Verse 7ente jeevakaalamellaam
yeshuvenna mey veliccham
kandu nadappaan kripa nalkenam
devaadidevaa;- ente...
Download Song