Ente kanneerellaam thudykkumavan
Verse 1എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
തന്റെ കരങ്ങളാൽ താങ്ങി നടത്തുമവൻ
എന്റെ കരളിന്റെ വേദനയറിയുന്നവൻ
തന്റെ കുരിശിന്റെ മറവിൽ മറയ്ക്കുന്നവൻ
Verse 2കാൽവറി ക്രൂശിലെ സ്നേഹമേ
വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ
വിളിക്കുന്നു നിന്നെ വിടുതലിനായി
വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്
Verse 3അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ
അനുദിന ഭാരം തൻ ശിരസ്സിലേറ്റി
ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി
ആനന്ദ ജീവിതമെനിക്കു നൽകി കാൽവറി...
Verse 4വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ
വാനവരവിൽ തൻ ദൂതരുമായ്
വാനിലേക്കുയരും ഞാൻ മന്നിടം മറക്കും
മണവാളനോടൊത്തു വാസമാകും കാൽവറി...
Verse 5മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ
അന്ധകാരത്തെ നീ വെളിച്ചമാക്കി
അരയിൽ സത്യമാം ബലത്തെ തന്നവൻ
അടഞ്ഞ വാതിൽ തുറക്കുന്നവൻ കാൽവറി...
Verse 1ente kanneerellam thudyakkumavan
thante karangalaal thangi nadathumavan
ente karalinte vedanayariyunnavan
thante kurishinte maravil maraykkunnavan
Verse 2kaalvari krushile snehame
vatatha snehathin uravidame
vilikkunnu ninne viduthalinaayi
vanangunna nin munpil vishvasamaay
Verse 3anugrahamenikkaay orukkiyen krupayaal
anudina bharam than shirassileti
aathmaavin shakthiye alavillaathozhukki
aananda jeevithamenikku nalki;- kaalvari…
Verse 4varumavanoru naal vishuddhare cherppaan
vanavaravil than dutharumaay
vaanilekkuyarum njaan mannidam marakkum
manavalanodothu vasamakum;- kaalvari…
Verse 5mandathakatiyen bandhanam maatiyen
andhakarathe nee velichamaakki
arayil sathyamaam balaththe thannavan
adanja vaathil thurakkunnavan;- kaalvari…
Download Song