എന്റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്
അതിനല്പം പോലും മാറ്റമില്ലല്ലോ
എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും
നിന്റെ വിശ്വസ്തത മാറിയില്ലല്ലോ
Verse 2
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ
ഇല്ല യാതൊന്നും ഇല്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാധ്യമല്ല
Verse 3
അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ
അത് ബലഹീന വേളകളിൽ തികഞ്ഞുവരും
എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)
Verse 4
ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും
ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ
എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽ
അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ അങ്ങേ...
Verse 5
മാൻപേട നീർത്തോടുകളെ കാംഷിക്കുമ്പോലെ
എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ
എന്റെ കാൽകളിന്മേൽ ബലം അങ്ങു പകരൂ നാഥാ
ഉന്നത ഗിരികളിൽ നടന്നിടാൻ അങ്ങേ...
Verse 1
ente karthavin viswasthatha ethra valuthu
athinalpam polum mattamillallo
ente vakkukal njaan palavattam mattiyappozhum
ninte viswasthatha mariyillallo
Verse 2
ange snehathodupamikkuvan
illa yathonnum illa priyane
iee snehabandhathe akattan
illa aarkkum sadhyamalla
Verse 3
ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna thalayolam uyartheeduvan
sathya vachanam en navilennum nila nirthane (2)