Ente manavaalane ennil kaninjavane
Verse 1എന്റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്റെ
വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ
Verse 2നിന്റെ വരവിനെ വെളിവാക്കും അടയാളമഖിലവും
നിറവേറുന്നതു കാണുന്നേ പ്രിയ
വരവിനായ് താമസമേറയോ-പ്രിയ-
വരവിനായ് താമസമേറയോ
Verse 3:
മഹാപരിശുദ്ധ ഗുരുവേ നിൻ തിരുമുമ്പിലടിയനും
പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ
പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ-
പരിശുദ്ധനാക്കീടണേയെന്നെ
Verse 4:
മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ
ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ
വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ
വെളിച്ചത്തിൻ സുതനായി കാക്കണെ
Verse 5:
മഹാകരുണയോടടിയനെ സദാകാല വിവാഹത്തി-
ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ
Verse 6:
ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻ
ഇണയില്ലാ കുറുപാവുപോൽ രാപ്പകൽ
ഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നും
ഞരങ്ങുന്നു സുരലോകെ ചേരുവാൻ
Verse 1ente manavaalane ennil kaninjnjavane-ninte
varavinu thaamasameteyaakumo - varavinu thaamasamerayo
Verse 2ninte varavine velivaakkum adayaalamakhilavum
niraverunnathu kaanunne priya
varavinaay thaamasamerayo-priy-
varavinaay thaamasamerayo;-
Verse 3mahaaparishuddha guruve nin thirumumpil adiyanum
parishuddha manavaattiyaayi shobhippaan
parishuddhan aakkeedane enne poornn-
parishuddhan aakkeedaneyenne;-
Verse 4mahaamahathvatthin prabhuve nin velicchatthin prabhayaal
njaan jvalicchengum irulellaam neekki mevuvaan
velicchatthin suthanaayi kaakkane-enne
velicchatthin suthanaayi kaakkane;-
Verse 5mahaa karunayodadiyane sadaakaala vivaahatthi-
nnorungunna manavaattiyaayi theeruvaan
thiranjnjedutthathumorththu vaazhtthunne-enne
thiranjnjedutthathumorththu vaazhtthunne;-
Verse 6ini ulakatthil vasikkuvaan kazhivillaathagathi njaan
inayillaa kurupaavupol raappakal
njarngunnu suraloke cheruvaan-ennum
njarngunnu suraloke cheruvaan;-
Download Song