Ente nathan ninam chorinjo
Verse 1എന്റെ നാഥൻ നിണം ചൊരിഞ്ഞോ?
എന്റെ രാജാ മരിച്ചുവെന്നോ?
പുഴുവിനൊത്തോരെനിക്കുവേണ്ടി
വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?
Verse 2യേശുനാഥൻ എനിക്കുമപ്പോൽ
നിനക്കും വേണ്ടിമരിച്ചുപാപി
സകലർക്കുമായവൻ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി
Verse 3നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ
ഭ്രമിച്ചുപോകും ദയവിതുതാൻ
അറിയാതുള്ളൊരു കൃപ പരമസ്നേഹം
Verse 4പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു
അഭിഷിക്തന്റെ മരണം മൂലം
അരുണൻ തന്നുടെ കരം മറച്ചിരുണ്ടു
Verse 5സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ
നന്ദിചൊൽവാനെന്റെ മനം
ഉരുക്കണമെൻ കണ്ണുകളലിക്കണമേ
Verse 6എങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?
ഒന്നുമാത്രമെനിക്കു സാദ്ധ്യം
തരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കും
Verse 7എന്ന രീതി: ദേവേശാ യേശുപരാ
Verse 1Ente naadhan ninam chorinjo?
Ente raajaa marichuvenno?
Puzhuvinothorenikku vendi
Vishudhamaam shirassavan kunichuvenno?
Verse 2Yeshunaadhan enikkumappol
Ninakkum vendi marichupaapi
Sakalkkumaayavan marichu
Raksha verum daanamathre thanikku sthuthi
Verse 3Naam nashicha kaaranathaal krushilavan thoongunnithaa
Bhramichupokum dayavithuthaan
Ariyaathulloru krupa paramasneham
Verse 4Paapathinaal nashicha namme karuthiyallo paran marichu
Abhishikthante maranam moolam
Arunan thannude karam marachirundu
Verse 5Snehmavulla krushu kandu njaanum mukham thaazhthunnithaa
Nandicholvaanente manam
Urukkanamen kannukalalikkaname
Verse 6Enkilumen kannuneeraal snehakkadam veettidaamo?
Onnumaathramenikku saadhyam
Tharunnu njaanennepparaa ninakkennekkum
Verse 7Enna reethi: deveeshaa yeshuparaa
Download Song