Ente neethiman vishvaasathodennum
Verse 1എന്റെ നീതിമാൻ വിശ്വാസത്തൊടെന്നും
ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2)
പിന്മാറുകില്ല താൻ മുൻപോട്ടു പോകും
നിത്യതക്കായി ഓട്ടം തികക്കും(2)
Verse 2വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ
ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2)
നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ
സത്യ സുവിശേഷകരായി പോയിടുവാൻ(2)
Verse 3ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ
ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2)
കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും
മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2)
Verse 4യേശു വരുന്നു നീതിയുള്ള കർത്താവായി
നീതിയോടെ ജീവിതം നയിച്ചവർക്കായി(2)
മറക്കല്ലേ സഭയേ വേഗം ഉണരൂ
ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)
Verse 1Ente neethiman vishvaasathodennum
Jeevicheedume bhakthiyullonaayi (2)
Pinmaarukilla thaan munpotdu pokum
Nithyathakkaayi ottam thikakkum (2)
Verse 2Vishvasichu jeevaraksha praapicheeduvaan
Daiva prasaadam ulloraay theernneeduvaan(2)
Neethiyum vishwaasavum varddhicheedatte
Sathya suvisheshakarayi poyiduvaan(2)
Verse 3Loka saneham daivathodu Shathruthvam allo
Lokamoha vezhchakalaal thakarnneetalle(2)
Keezheyulla pathaalam ozhinju pokaam
Meetheyulla swarggarajyam svanthamaakkaam(2)
Verse 4Yeshu varunnu neethiyulla karthaavaayi
Neethiyode jeevitham nayichavarkkaayi(2)
Marakkalle sabhaye vegam unaroo
Aathma'nathhan yeshuve ethirelkkuvaan(2)
Download Song