Ente papabharamellam thernnupoyallo
Verse 1എന്റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ
എളിയവൻ ഞാൻ ദൈവത്തിന്റെ പൈതലായല്ലോ
Verse 2ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ
മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻ
Verse 3മോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ
യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ്
Verse 4ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ
തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടം
Verse 5വേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു
ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻ
Verse 6നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻ
സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻ
Verse 7എന്നുടെ നാളുകളീ നല്ല കർത്താവെ സേവിച്ചു തീർന്നിടണം
പിന്നൊടുവിലെനിക്കെന്നാത്മനാഥന്റെ വീട്ടിൽ പോയ് ചേർന്നിടണം
Verse 8എന്ന രീതി: നീതിമാന്റെ പ്രാർത്ഥന
Verse 1ente paapabhaarameellaam theernnu poyallo
eliyavan njaan daivathinte paithalaayallo
Verse 2chettil ninnennayuyarthiyen kaalukal paaramel niruthiyavan
maattiyen bheethi hridayathil than sthuthigeethangal thannavan
Verse 3mochicchen langhanam moodiyen paapangal maaychicchenakrithyangal
yaachikkum nerathil innavaൻ chaarathu vannidum theerchhayaay
Verse 4ghoramaam kaattum vanmaariyum vellavumettam perukumennal
theeraatha sneham nirayum than maaril njaan kaanum maravidam
Verse 5vedhanayerunnu lokajangalkku bheethi perukidunnu
shodhanayinkalum paattukal paadunnu daivathin paithal njaan
Verse 6neethimaanmaare, yahovayileppozhum santhoshichullasippin
sthuthigeethangal paadi than naamathe vaazhthippukazhthiduvin
Verse 7ennude naalukalee nalla karthaave sevichu theernnidam
pinnoduvilenikkennathmanaathante veettil poy chernnidam
Verse 8enna reethi: neethimaante praarththana
Download Song