Verse 1എന്റെ പാറയാം യഹോവേ
എന്റെ ജീവനാം യേശുവേ
എന്റെ ആത്മനേ! എന്റെ ദീപമേ
നിന്റെ ആലയേ വസിക്കും (2)
Verse 2കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപം
എണ്ണിത്തീരുകില്ലാ യുഗം വന്നീടുമേ
അന്നു തീരുമെന്റെ ദുഃഖം മാറിടുമേ
ചെന്നു ചേരുമെന്റെ നിത്യ രാജ്യമതിൽ
Verse 3മന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽ
എന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ല
തന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ല
മുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേ
Verse 4നന്മ ചെയ്തീടുകിൽ ദൈവ പ്രസാദവും
തിന്മ ആയീടിലോ പാപം വാതിൽക്കലും
അതിൻ ആഗ്രഹവും നിന്നിൽ തന്നെയല്ലോ
അതിൻ ബലത്തെ ജയിച്ചിടാം ദിവ്യ ശക്തിയാൽ
Verse 1Ente parayaam yahove
Ente jeevanaam yeshuve
Ente aathmane! Ente deepame
Ninte aalaye vasikkum (2)
Verse 2Kannu kandittilla vinnin bhaaviroopam
Ennitheerukillaa yugam vanneedume
Annu theerumente dukham maaridume
Chennu cherumente nithya raajyamathil
Verse 3Mannil jeevithamo vaadum poovineppol
Ennil jwalichidum aa deepam anakkukilla
Thannil aashrayikkum enne kaividilla
Munnil paathayil doothanmaar kaathidume
Verse 4Nanma cheytheedukil daiva prasaadavum
Thinma aayeedilo paapam vaathilkkalum
Athin aagrahavum ninnil thanneyallo
Athin balathe jayichidaamdivya Shakthiyaal
Download Song