Ente priya rakshakane ninnekkandiduvaan
Verse 1എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു
Verse 2കാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെ
വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും
Verse 3ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം
നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ
Verse 4ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം
എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും
Verse 5രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ
ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ
Verse 6നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല
സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;
Verse 7മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ
ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം
Verse 8ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന
വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ
Verse 9ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു
ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം
Verse 10സർവ്വലോക സൃഷ്ടിതാവെ - എന്ന രീതി
Verse 1Ente priya rakshakane ninnekkandiduvaan
Prathyashayode nokki paarthu kaalam kazhiyunnnu
Verse 2Kaathidunnu kaathidunnu ente rakshakane
Vaanamegha ennu vannu enne cherthukollum
Verse 3Lokathile vaazhchakalellaam alppakaalam maathram
Nilanilkkunna swarggraajyam ennum vaazhaamallo;-
Verse 4Ee lokathil duhkanggal sahicheedunnavarellaam
Ennekkumaay duhkham theernnu santhoshamaay vaazhum;-
Verse 5Raathri illaatha naadaam swarggadeshamathil
Kristhanumaayi avide vaazhaan bhaagyam labhichallo;-
Verse 6Nithyamaaya santhoshanggal lokam tharikayilla
Swarggathile nithyasandhosham praapichennum vaazhaam;
Verse 7Madhyaakaashe kristhunaathan vanneedunna naalil
Kristhane kaanunnaa nimisham enthoru santhosham;-
Verse 8Kristhanumaayi swargganaattil onnichu vaazhunna
Vilayeriya bhaagyakaalam vegam vanneedume;-
Verse 9Ee lokajeevithakaalam bhayathode jeevichu
Kristhanumaayi vaaneeduvaan orungi kaathirikkaam;-
Verse 10Sarvvaloka srishtithaave - enna reethi
Download Song