Ente sahayavum ente sangethavum
Verse 1എന്റെ സഹായവും എന്റെ സങ്കേതവും
നീ മാത്രമാണേശുവേ
എന്റെ ജീവന്റെ ബലം നീ
ജീവന്റെ പൊരുൾ നീ
ജീവ പ്രത്യാശയും നീ (2)
Verse 2നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ
നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ
വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ
എന്നെ ആത്മാവിൽ നിറച്ചിടുക (2)
Verse 3ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും
കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)
കഴുകനെപ്പോൽ ചിറകടിച്ചുയരും
സ്വർഗ്ഗസന്തോഷമെനിക്കു തരും(2)
Verse 4ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ
അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)
തിരുക്കരം പിടിച്ചെന്നും നടന്നീടുമേ
നീയെന്റെ കണ്ണീരു തുടച്ചീടുമേ (2)
Verse 1Ente sahayavum ente sangethavum
Nee mathramanesuve’
Ente jeevante balam nee
Jeevante porul nee
Jeeva prathyasayum nee (2)
Verse 2Nee vishudyiyil velippedum deyvamallo
Nityyam vishudharin sthutikalil vasipponallo (2)
Vishudhiyil nin hithamacharikan
Enne’ athmavil niracheeduka (2)
Verse 3njaan vilichal ennikuthara -maruleedum
Kathirunnal puthu sakthi
Pakarnu tharum (2)
Kazhukane-pol chirakadichuyarum
Swerga sando sha meiniku tharum (2)
Verse 4Ie maruvil thirumotham nokkidum njaan
Anudinam nin vachanathil rasicheedum njaan (2)
Thirukaram pidichennum nadanneedume
Niyen kanneeru thudacheedume (2)
Download Song