Ente sangkadatthil ennetthedi vanna
Verse 1എന്റെ സങ്കടത്തിൽ എന്നെത്തേടി വന്ന
ദൈവമേ അങ്ങയേ ഞാൻ ആരാധിക്കുന്നു
എന്റെ താഴ്ചയതിൽ എന്നെത്താങ്ങിടുന്ന
സർവ്വശക്തനേ അങ്ങിൽ ഞാൻ ശക്തിപ്പെടുന്നു
Verse 2പ്രതികൂലങ്ങളിൽ പ്രഭയേകിടുന്ന
യേശുരാജാവിനെ വാഴ്ത്തിപ്പാടിടാം നാം
പരമോന്നതനിൽ പരിഹാരമുണ്ട്
ഭയഭീതി നാം വെടിഞ്ഞീടുക എന്റെ…
Verse 3ഇരുളിൽ പ്രഭയായ് മരുവിൽ തണലായ്
കൃപയിൻ നിറവാൽ അരുളും വരവും
ജയമേകിടുമേ പ്രതിസന്ധികളിൽ
രാജനേശുതാൻ ജയ വീരൻ എന്റെ…
Verse 1ente sangkadatthil ennetthedi vanna
daivame ngaye njaan aaraadhikkunnu
ente thaazhchayathil ennetthaangidunna
sarvvashakthane ngil njaan shakthippedunnu
Verse 2prathikoolngalil prabhayekidunna
yeshuraajaavine vaazhtthippaadidaam naam
paramonnathanil parihaaramund
bhayabheethi naam vedinjnjeeduk;- ente…
Verse 3erulil prabhayaay maruvil thanalaay
kripayin niravaal arulum varavum
jayamekidume prathisandhikalil
raajaneshuthaan jaya veeran;- ente…
Download Song