Ente sangkethavum balavum
Verse 1എന്റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രെ
Verse 2ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോലൊരുവൻ
Verse 3എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തു പാലിയ്ക്കുമെന്നെ നിത്യം
Verse 4ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം
Verse 5എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പു
Verse 1ente sangkethavum balavum
etavum adutha thunayum
ethorapathilum ethu nerathilum
enikkennumen daivamathre
Verse 2irul thingidum paathakalil
karal vingidum velakalil
arikil varuvaan krupakal tharuvaan
aarumillithupol oruvan;-
Verse 3ella bhaaramgalum chumakkum
ennum thaangiy’enne nadathum
karthan than karathaal kannuneer thudaykkum
kaathu paalikkum enne nithyam;-
Verse 4ithra nallavanaam priyane
idharayil ruchicharivaan
idayaayathinal oduvil vareyum
iniyenikkennum thaan mathiyaam;-
Verse 5enne thannarikil cherkkuvaan
ethrayum vegam vannedum than
puthanam bhavanam ethi vishramippaan
aarthiyode njaan kathirippoo;-
Download Song