Ente srishdavam daivam ennum
Verse 1എന്റെ സൃഷ്ടാവാം ദൈവമെന്നും കൂടെയുള്ളതാൽ
ഞാൻ ഒന്നിനെയും ഭയപ്പെടില്ല
വചനത്തിൻ വിളനിലമായിടുവാൻ
ഞാൻ ഹൃദയത്തെ ഒരുക്കീടുന്നു(2)
Verse 2തകരുകില്ല ഞാൻ തളരുകില്ല
ഒരിക്കലും പതറുകില്ല (2)
പ്രാണൻതന്നു വീണ്ടെടുത്ത കർത്താവുണ്ട്
പ്രാണനാഥനേശുവുണ്ട്(2)
Verse 3ഞാൻ നാവുവരണ്ടു ഭാരപ്പെട്ടാൽ
കെരീത്ത് തോട്ടിലെ ജലം ലഭിക്കും
അന്ധത എന്നെ കവർന്നു വന്നാൽ
ശിലോഹാം കുളത്തിലെ ജലം ലഭിക്കും; തകരുകില്ല....
Verse 4കാട്ടത്തിമേൽ ഞാനൊളിച്ചെന്നാലും
അവൻ എന്നെ പേർ ചൊല്ലി വിളിച്ചീടുമേ
രാപാർക്കാൻ രാജാവായ് കൂടെവരും
എനിക്കതു മാറ്റവും രക്ഷയുമേ; തകരുകില്ല....
Verse 5തോട്ടത്തിൻ നടുവിലെ ഫലം ലഭിപ്പാൻ
ആഗ്രഹിക്കുന്നില്ല ഞാൻ തെല്ലുമേ
നാളെയെക്കൊണ്ടൊട്ടും ഭാരമില്ല
എനിക്കുള്ളതെല്ലാമവൻ തരുമേ; തകരുകില്ല....
Verse 1ente srishdavam daivamennum koodeyullathal
njaan onnineyum bhayappedilla
vachanathin vilanilamayiduvan
njaan hridayathe orukkedunnu(2)
Verse 2thakarukilla njaan thalarukilla
orikkalum patharukilla(2)
pranan thannu veendedutha karthavunde
prana nathhan yeshuvunde(2)
Verse 3njaan naavu varandu bharappettal
Kerethe thottile jalam labhikkum
andhatha enne kavarnnu vannal
shiloham kulathile jalam labhikkum;- thakarukilla....
Verse 4kattathimel njaan olichennalum
avan enne per cholli vilichedume
raparkkan rajavay koode varum
enikkathu mattavum rakshayume;- thakarukilla....
Verse 5thottathin naduvile phalam labhippan
aagrahikkunnilla njaan thellume
naaleyekkondottum bharamilla
enikkullathellaamavan tharume;- thakarukilla....
Download Song