Verse 1എന്റെ യേശു അറിയാതൊന്നും
ഭവിക്കില്ല എൻ ജീവിതത്തിൽ(2)
ഭയപ്പെടില്ല, മഹാമാരിവന്നാലും
യേശു നാഥൻ കൂടെയുള്ളതാൽ(2)
Verse 2ഈ മരുയാത്രയിൽ കഷ്ട്ടങ്ങളുണ്ട്
ഭാരവും ശോധനയും കണ്ണീരുമുണ്ട്(2)
സങ്കേതമായവൻ കൂടെയുള്ളതാൽ
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല(2) എന്റെ യേശു…
Verse 3തലയിലെ മുടിയെല്ലാം എണ്ണിയവൻ
അതിലൊന്ന് നിലത്തുവീണിടുമ്പോൾ (2)
അതുപോലും അറിയുന്ന നല്ല ഇടയൻ
അതിശയമായ് എന്നെ കരുതീടുമേ(2) എന്റെ യേശു…
Verse 4നാഥൻ വരാറായി വാനമേഘത്തിൽ
കാന്തയാം സഭയെ ചേർക്കുവാനായി (2)
ഇന്നുള്ള കഷ്ടമെല്ലാം മറന്നീടുമേ
പറന്നീടുമേ ഞാൻ കാന്തനോടൊത്ത്(2) എന്റെ യേശു…
Verse 1Ente Yeshu ariyaathonnum
Bhavikkilla en jeevithathil (2)
Bhayappedilla, mahamaari vannaalum
Yeshu naadhan koodeyullathaal (2)
Verse 2Ee maruyaathrayil kashtangalundu
Bhaaravum shodhanayum kanneerumundu (2)
Sankethamaayavan koodeyullathaal
Bhayappedilla njaan bhayappedilla (2);- Ente Yeshu…
Verse 3Thalayile mudiyellaam enniyavan
Athilonnu nilathu veenidumpol (2)
Athupolum ariyunna nalla idayan
Athishayamaay enne karutheedume (2);- Ente Yeshu…
Verse 4Naadhan varaaraayi vaanameghathil
Kaanthayaam sabhaye cherkkuvaanaayi (2)
Innulla kashtamellaam maranneedume
Paranneedume njaan kaanthanodoth (2);- Ente Yeshu…
Download Song