എന്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ അവൻ മതിയായവൻ
Verse 2
കാൽവറി മലമേൽക്കയറി
മുൾമുടി ശിരസ്സിൽ വഹിച്ചു-എന്റെ
വേദന സർവ്വവും നീക്കി എന്നിൽ
പുതുജീവൻ പകർന്നവനാം
Verse 3:
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിൻ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ
Verse 4:
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
Verse 5:
എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും