Ente yeshu mathiyayavan aapathilum
Verse 1എന്റെ യേശു മതിയായവൻ
ആപത്തിലും രോഗത്തിലും (2)
വൻ പ്രയാസങ്ങൾ നേരിടുമ്പോൾ
എന്റെ യേശു മതിയായവൻ (2)
Verse 2കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ
ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2)
വചനം തന്നു ആശ്വസിപ്പിക്കും
എന്റെ യേശു മതിയായവൻ (2)
Verse 3ജീവിത നൗക മുങ്ങിടുമ്പോൾ
ഭാരത്താൽ ഹൃദയം തകരുമ്പോൾ (2)
കാറ്റിനെ അമർത്തി ശാന്തത നല്കും
എന്റെ യേശു മതിയായവൻ (2)
Verse 4ഇരുളേറും ജീവിത പാതയിൽ
ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2)
യിസ്രായേലിൻ ദൈവം പരിപാലകൻ
ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2)
Verse 5വീണ്ടും വരുമെന്നരുളിയവൻ
മദ്ധ്യവാനിൽ വന്നിടുവാൻ (2)
ഒരുങ്ങുക സഭയെ ഉണർന്നിടുക
കാന്തൻ വരുവാൻ കാലമായി (2)
Verse 1Ente Yeshu mathiyayavan
aapathilum rogathilum
Van preyasangal neridumpol
Ente yeshu mathiyayavan
Verse 2Kutukar ninne kai vidumpol
Uttavar ninne nindikumpol
Vachanam thannu aaswasippikum
Ente yeshu mathiyayavan;-
Verse 3Jeevitha nauka mungidumpol
Bhaarathal hrudhayam thakarumpol
Kattine amarth aaswasippikum
Ente yeshu mathiyayavan
Verse 4Irulerum jeevitha pathayil
Chenkadal mumpil aarthidumpol
Israyelin dheivam paripalakan
Shathru-kaiyil elppikayilla
Verse 5Veendum varum ennaruliyavan
Mathya vanil vannidume
Orunguka sabhay unarnniduka
Kandhan varuvan kaalamai
Download Song