എന്റെ യേശു വെളിപ്പെടാറായ്
എന്റെ ക്ലേശം തീർന്നിടാറായ്
എന്റെ ആശ നിറവേറുമേ
പ്രിയൻ കൂടെ വാണിടവേ
Verse 2
ഈ ലോക ദുരിതങ്ങൾ സാരമില്ല
തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ
വിശ്രാമ നാട്ടിൽ എൻ പ്രിയൻ കൂടെന്നും
കഷ്ടതകൾ മറന്നുല്ലസിക്കും
Verse 3:
എൻ പ്രിയൻ തേജസ്സിൽ വന്നിടുമ്പോൾ
തന്നോടു തുല്യനായ് മാറിടുവാൻ
നിർമ്മലനായതാം പ്രിയനെപോൽ ഞാനും
നിർമ്മലനാകുവാൻ വാഞ്ചിക്കുന്നേ
Verse 4:
വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
പ്രാപിക്കുവാനുള്ള വൻ രക്ഷയെ
മാലിന്യം വാട്ടം കളങ്കമില്ലാത്ത
അവകാശത്തിന്നായി കാത്തിടുന്നേ
Verse 5:
ജീവനു തുല്യമായ് സ്നേഹിച്ചതാം
പ്രിയരെ കാണും ഞാൻ ആ ദിനത്തിൽ
തേജസമ്പൂർണ്ണമാം ആ ദേശത്തിൽ ഞാനും
ശുദ്ധരുമായ് വസിച്ചാനന്ദിക്കും
Verse 6:
കൺകൾ കൊതിക്കുന്നേ കണ്ടിടുവാൻ
ആവൽ ഏറീടുന്നേ എൻ കാന്തനെ
എന്നു നീ വന്നെന്നെ ചേർത്തീടുമോ വാനിൽ
ആ നാളിനായ് ഞാനും ഒരുങ്ങുന്നേ
Verse 1
ente yeshu velippedaaraay
ente klesham theernnidaaraay
ente aasha niraverume
priyan koode vaanidave
Verse 2
ie loka durithngal saaramilla
thejassin nithya ghanam ortthidumpol
vishraama naattil en priyan koodennum
kashdathakal marann'ullasikkum;-