Enthathishayame daivathin sneham ethra
Verse 1എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ! അതു
ചിന്തയിലടങ്ങാ - സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാൻ
Verse 2ദൈവമേ നിൻ മഹാസ്നേഹമതിൻ വിധം
ആർക്കു ഗ്രഹിച്ചറിയാം എനി-
ക്കാവതില്ലേയതിൻ ആഴമളന്നിടാൻ
എത്ര ബഹുലമതു
Verse 3ആയിരമായിരം നാവുകളാലതു
വർണ്ണിപ്പതിന്നെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ
Verse 4മോദമെഴും തിരുമാർവ്വിലുല്ലാസമായ്
സന്തതം ചേർന്നിരുന്ന
ഏകജാതനാമേശുവെ പാതകർക്കായ്
തന്ന സ്നേഹമതിശയമേ
Verse 5പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ് സ്നേഹ-
വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
ആശ്ചര്യമേറിടുന്നു
Verse 6ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്നേഹിച്ചു പാലിച്ചിടും
തവ സ്നേഹമതുല്യമഹോ
Verse 1enthathishayame daivatthin sneham
ethra manoharame! athu
chinthayiladngaa - sindhusamaanamaay
santhatham kaanunnu njaan
Verse 2daivame nin mahaa snehamathin vidham
aarkku grahicchariyaam eni-
kkaavathilleyathin aazham alannidaan
ethra bahulamathu;-
Verse 3aayiramaayiram naavukalaalathu
varnnippathinnelutho
pathi'naayiratthingkal oramsham cholliduvaan
paaril asaaddhyamaho;-
Verse 4modamezhum thirumaarvvilullaasamaay
santhatham chernnirunna
eka'jaathanaam yeshuve paathakarkkaay
thanna sneham athishayame;-
Verse 5paapatthaal ninne njaan kopippicchulloru
kaalatthilum dayavaay sneha-
vaapiye neeyenne snehicchathortthennil
aashcharyam eridunnu;-
Verse 6jeevithatthil pala veezhchakal vannittum
ottum nishedhikkaathe
enne kevalam snehicchu paalicchidum
thava sneham athulyamaho;-
Download Song