Enthor aanandamee kristheya jeevitham
Verse 1എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം
ദൈവത്തിൻ പൈതലിൻ ജീവിതം
Verse 2ഭീതിയുമില്ലെനിക്കാധിയുമില്ല
ഭൗതിക ചിന്താഭാരവുമില്ല
മമ താതനായ് സ്വർഗ്ഗനാഥനു-
ണ്ടവൻ മതിയെനിക്കേതൊരു വേളയിലും
Verse 3വ്യസനമില്ല നിരാശയുമില്ല
വരുവതെന്തന്നാകുലമില്ല
എന്നേശു തൻ തിരു കൈകളിലെന്നെ
സന്തതമൻപോടു കാത്തിടുന്നു
Verse 4മനുഷ്യനിൽ ഞാനാശ്രയിക്കില്ല
ധനത്തിലെൻ മനം ചായുകയില്ല
ഉയിർപോം വരെ കുരിശേന്തി ഞാൻ
ഉലകിൽ മനുവേലനെയനുഗമിക്കും
Verse 5ആരിലെന്നാശ്രയമെന്നെനിക്കറിയാ-
മവനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികെ വരുമാരെയും
അവൻ തള്ളുകില്ലൊരു വേളയിലും
Verse 6കൂടാരവാസം ഭൂവിലെൻ വാസം
പാരിടമോ പാർത്താൽ പരദേശം
പരൻ ശിൽപിയായ് പണിയുന്നൊരു
പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു
Verse 1enthoranandamee-kristheeya jeevitham
daivathin paithalin jeevitham
Verse 2Bheethiyumillenikathiyumilla
bhautheeka chinda bharavumilla
mama thathanai sworga nathanundavan
mathiyenikethoru velayilum;-
Verse 3vyesanamilla nirashayumilla
varuvathendannakulamilla
ennesu than thiru kaikalilenne
sandatha’manpodu kathidunnu;-
Verse 4manushanil njanasraikilla
dhanathilenmanam chayukailla
uir pom vare kurisendi njaan
ulakil manuvelane anugemikum;-
Verse 5aarilenn aashrayam ennenikariyam
avan ennupanidhi oduvolam kakkum
thannandike varumareyum
avan thallukayilloru velayilum;-
Verse 6kudara vasam bhuvilen vasam
paridamo parthal paradesam
paran silpiyai paniunnoru
puramundathu kathu njaan parthidunnu;-
Download Song