Enthoralfutha purushan kristhu
Verse 1എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്റെ മഹിമ നിസ്തുലം
ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ
Verse 2ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്
ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം
Verse 3തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും
തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം
Verse 4കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം
തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ
Verse 5കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ!
മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം
Verse 6പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!
കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്
Verse 7ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ
ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!
Verse 8മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും
ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തൻ സന്നിധൗ
Verse 9ഒലിവെന്നോതും മലയിൽനിന്നും തിരുജനമരികിൽ നിൽക്കവേ
ചരണമുയർന്നു ഗഗനേ ഗതനായ് താതന്നരികിലമർന്നു താൻ
Verse 10ജയ ജയ നിസ്തുല ക്രിസ്തുരാജൻ ജയ ജയ നിർമ്മലനായകൻ
ജയ ജയ ഘോഷം തുടരുക ജനമേ ജയം തരും നാഥനു സ്തോത്രമേ
Verse 1enthoralbhutha purushan kristhu- thante mahima nisthulam
ethramahanaay uthamanakum oruthane ulakil kaanumo
Verse 2unnatha daiva nandanan ulakil vanithu kanyajaathanaay
innolamoraal vannilithupol thanavatharam nisthulam
Verse 3thalachaypanay sthalamilathon ulakamahanmar mumpilum
thala thazhthathe nilathettaathe nalamodu jeevichathlbhutham
Verse 4kurudar kandu, thirudar virandu, shanthatha pundu saagaram
thelirakondu, bahu janamundu, mritharuyirpundu kristhanaal
Verse 5kalushatha lesham kaanunilee – manujanil ennura cheythu ha
maranamathin vidhi ezhuthiyathivane prathimathram bhuviyathbhutham
Verse 6paara pillarnu parilakunnu paavana-mrtharuyirarnu ha
kerukayaay thirashelayum than mrithi-neram suryan irundupoyi
Verse 7bhuthala nathhan thanude maranam kanuka durvaha maayatho
bhuribhayam pundilakukayaayi prakrithikalakilam ithalbhutham
Verse 8mrithiye venavan uyirthezhunnettu ithine’thirarinnothidum
hridibodham lavamulor elaam adipaniyum than sanidou
Verse 9olivenothum malayil ninum thirujanamarikil nilkkave
charanamuyarnnu gagane gathanaay thathan arikilamarnu thaan
Verse 10jaya jaya nisthula kristhuraajan jaya jaya nirmmala naayakan
jaya jaya ghosham thudaruka janame jayam tharum nathhanu sthothrame
Download Song