Enthoranpithappane ippapimel
Verse 1എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ
എന്തൊരൻപിതപ്പനേ!
അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ
കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെ
Verse 2അൻപോലും തമ്പുരാനേ
നിന്റെ മഹാ അൻപുള്ളോരു മകനെ
ഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നു
തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും
Verse 3കണ്മണിയാം നിൻ മകൻ
പൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതും
പൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോര
മണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു
Verse 4കരുണയറ്റ യൂദന്മാർ
നിൻമകന്റെ തിരുമേനിയാകെ നാഥാ!
കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി
കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു
Verse 5ദാഹം വിശപ്പുകൊണ്ടു
തളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നു
ദേഹമഴലുന്നു ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നിപ്പാതകനോടയ്യോ
Verse 6ശത്രുക്കൾ മദ്ധ്യേ കൂടെ
പോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെരുശലേം പുത്രിമാർ കണ്ടു
മാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു
Verse 7കരുണനിറഞ്ഞവൻ തൻ
കൈകാൽകളെ കുരിശിൽ വിരിച്ചീടുന്നു
കരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെ
കുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ
Verse 8ആകാശഭൂമി മദ്ധ്യേ
നിന്റെ മകൻ - ഹാ ഹാ തൂങ്ങീടുന്നയ്യോ
കാൽകരങ്ങളൂടെ - ചോരയൊഴുകുന്നു
വേകുന്നു നിൻ കോപത്തീയിങ്കൽ വീണവൻ
Verse 9ദൈവമേ! എൻ ദൈവമേ
എന്തുകൊണ്ടു - കൈ വെടിഞ്ഞതെന്നെ നീ?
ഏവമിതാ നിന്റെ - ഏക മകൻ തന്റെ
വാവിട്ടലറുന്നു - നീ കേൾക്കുന്നില്ലൊട്ടും
Verse 10ചങ്കുതുറന്നൊഴുകിയതാം
രക്തത്തിങ്കലെന്നെ കഴുകി
പൊൻകരം കൊണ്ടു നടത്തിപ്പുതുസാലേ
മിങ്കൽ ചേർക്ക യേശു സങ്കേതമേ-എന്നെ
Verse 11ഇപ്പുഴുവിനെയിത്ര
സ്നേഹിപ്പതിനപ്പനെ എന്തുള്ളു ഞാൻ
ഇപ്പുണ്യത്തിനടിയാനെന്തു ചെയ്യേണ്ടു?
അബ്ബാ! പിതാവേ! മഹത്വം നിനക്കെന്നും
Verse 1enthoranapithappane! ippaapimel
enthoranapithappane!
andarkone! neeyi chandaaladrohiyil
konderanapu parayendunna'thengne
Verse 2anapolum thampuraane
ninte mahaa anapulloru makane
impam niranjulla nin madiyil ninnu
thumpam niranja paaringkal ayacchathum;-
Verse 3kanmaniyaam nin makan
poongkaavingkal mannil veenirannathum
ponnin thirumeni thannil ninnu chora
mannil veenathum nin kannengne kandu;-
Verse 4karunaytta yoodanmaar
nin makante thirumeniyaake nathhaa!
koradaavu kondadicchuzhutha nilamaakki
kurishippathinaay kurisheduppikkunnu;-
Verse 5daaham vishappukondu
thalarnnu kaikaalkal kuzhanjidunnu
dehamazhalunnu dehi uzhalunnu
sneham perukunnippaathakanodayyo;-
Verse 6shathrukkal maddhye koode
pokunnithaa kuttmatta kunjaade
kashdam yerushalem puthrimaar kandu
maaratthadicchayyo vaavittlaridunnu;-
Verse 7karunaniranjavan than
kaikaalkale kurishil viriccheedunnu
karunaytta dushdar kroora kaikalaale
kurishodu chertthaani vaccheedunnayyayyo;-
Verse 8aakaashabhoomi maddhye
ninte makan - haa haa thoongeedunnayyo
kaalkarngaloode - chorayozhukunnu
vekunnu nin kopattheeyingkal veenavan;-
Verse 9daivame! en daivame
enthukondu - kai vedinjathenne nee?
evamithaa ninte - eka makan thante
vaavittlarunnu - nee kelkkunnillottum;-
Verse 10changku thurann'ozhukiyathaam
rakthatthingkal enne kazhuki
ponakaram kondu nadatthipputhu shaale
mingkal cherkka yeshu sangkethame-enne;-
Verse 11ippuzhuvineyithra
snehippathinappane enthullu njaan
ippunyatthi'nadiyaanenthu cheyyendu?
abbaa! pithaave! mahathvam ninakkennum;-
Download Song