Enthorathbhuthame kalvari kurishathil
Verse 1എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ
എനിക്കായ് മരിച്ചെൻ രക്ഷകൻ
Verse 2മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ്
മരക്കുരിശതിൽ കാൽകരം വിരിച്ചോ!
മരണംവരെ മറുക്കാതെയെൻ
മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!
Verse 3ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ
ഉയിർ നൽകിയതോ പാപിയെൻ പേർക്കായ്
ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ
മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ
Verse 4മഹത്വനായകൻ ദാഹിക്കുന്നവനായ്
ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ്
എന്റെ ദൈവമേ എന്റെ ദൈവമേ
എന്നെ കൈവിട്ടതെന്തെന്നലറുകയോ!
Verse 5പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ
മൃതിയെവെന്നവനുന്നതനെന്നും
അതിസുന്ദരൻ ബഹുവന്ദിതൻ
സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ
Verse 1enthorathbhuthame! kaalvari kurishathil
enikkaay maricchen rakshakan
Verse 2mahimakal vedinjnjanapilen perkkaay
marakkurishathil kaalkaram viriccho!
maranam vare marukkaatheyen
mahaapaathakamavan chumannozhicchuvenno!
Verse 3ulakam muzhuvan ulavaakki vaakkaal
uyir nalkiyatho paapiyen perkkaay
dootha vrindngal sthuthikkunnavan
mrithiye variccho enne snehicchathaal
Verse 4mahathva naayakan daahikkunnavanaay
dushdamarthyan nindikkunnavanaay
ente daivame ente daivame
enne kaivittthenthennalarukayo!
Verse 5pathinaayiratthil shreshdtanen nathhan
mrithiye vennavan unnathan ennum
athi-sundaran bahu-vandithan
sthuthi geethngal nalkuvaan yogyanavan
Download Song