Enthoru snehamithu enthoru thyaagamithu
Verse 1എന്തൊരു സ്നേഹമിതു
എന്തൊരു ത്യാഗമിതു
മൂന്നാണിമേൽ തൂങ്ങുംനേരത്തും
അങ്ങെന്നെ ഓർത്തല്ലോ
Verse 2പാപിയെ വീണ്ടിടുവാൻ
പാവന രക്തം ചിന്തി
പാപിയമെന്നെയും വീണ്ടെടുത്തു
നിന്മകനാക്കിയല്ലോ
Verse 3:
കാൽകരമാണികൾക്കായ്
നീട്ടിയ നേരത്തും
കുരിശിൽ തകർന്നു മരിക്കുമ്പോഴും
അങ്ങെന്നെ ഓർത്തല്ലോ
Verse 4:
ഘോരമാം യാതനയിൽ
ദാഹത്താൽ കേണിടുമ്പോൾ
താതനും കൈവിട്ട നേരത്തും
അങ്ങെന്നെ ഓർത്തല്ലോ
Verse 5:
ഇത്രമാം സ്നേഹത്തിനായ്
പകരം ഞാൻ എന്തു നൽകും
പാരിതിൽ പാർത്തീടും നാളെല്ലാം
ഓർക്കും ഞാൻ നൽസ്നേഹത്തെ
Verse 1enthoru snehamithu
enthoru thyaagamithu
moonnaanimel thoongum neratthum
angenne ortthallo
Verse 2paapiye veendiduvaan
paavana raktham chinthi
paapiyamenneyum veendedutthu
nin makan aakkiyallo;-
Verse 3kaalkaramaanikalkkaay
neettiya neratthum
kurishil thakarnnu marikkumpozhum
angenne ortthallo;-
Verse 4ghoramaam yaathanayil
daahatthaal kenidumpol
thaathanum kaivitt neratthum
angenne ortthallo;-
Verse 5ithramaam snehatthinaay
pakaram njaan enthu nalkum
paarithil paarttheedum naalellaam
orkkum njaan nalsnehatthe;-
Download Song