Enthu santhoshame kaalvari sneham
Verse 1എന്തു സന്തോഷമേ കാൽവറി സ്നേഹം
വർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻ
നീളവും വീതിയും ആഴം ഉയരവും
അത്ര അവർണ്ണനിയം
Verse 2പാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻ
മാഹാത്മ്യം കാൽവറിയിൽ- അതു
കൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്ക
തൻ പ്രിയ മക്കളെല്ലാം
Verse 3ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾ
എന്തെല്ലാം ഏറി വന്നാൽ- അതിൽ
ചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്ന
ആശ്വാസദായകനേ
Verse 4ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്
ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോ
നാളിലും തൻകരം പാലിപ്പതോർത്തെന്റെ
കർത്തനെ വാഴ്ത്തിടുന്നേ
Verse 5നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറും
ജീവിപ്പാൻ ശക്തി നൽകാ- എന്റെ
ജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെ
നിൽക്കുവാൻ കൃപ തരണേ
Verse 6കാഹള നാദത്തിൻ ഗംഭീര നാദത്തിൽ
ദുതന്റെ ശബ്ദത്തിങ്കിൽ-ഞാനും
നിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചു
ആകാശ മേഘേ കാണും
Verse 7എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി
Verse 1enthu santhoshame kaalvari sneham
varnnippan saadhyamalla- athin
neelavum veethiyum aazham uyaravum
athra avarnnaniyam
Verse 2paapiyaam enneyum snehicha daivathin
maahaathmyam kaalvariyil- athu
kankalkku darshanam praapippan prarthikka
than priya makkalellaam
Verse 3aapathanarthangal rogangal dukhangal
enthellaam erri vannaal- athin
chaare ananjenne marvodanaykkunna
aashvaasadaayakane
Verse 4drishadiyenmel vechittaalochana thanna
dushadane jayicheeduvaan- oro
naalium thankaram paalippathorthente
karthane vaazthidunne;-
Verse 5nin upadeshathin keezhil dinam thorrum
jeevippan shakthi nalkaa- ente
jeevitham tholkathe kaalukal idarathe
nilkkuvaan krupa tharane;-
Verse 6kaahala naadathin gambheera naadathil
duthante shabdathinkal- njaanum
ninne ethirelppaan vishuddharodonnichu
aakaasha meghe kaanum;-
Verse 7Tune of : enthathishayame daivathin sneham
Download Song