എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും
അപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2)
പാരിതിൻ ദുരിതങ്ങൾ ആകെ മറന്നു
യേശുവേ തിരുമുൻപിൽ ഞാൻ (2)
ആനന്ദമായി ജയഗീതം പാടും
ഹാ എത്ര ഉല്ലാസമേ - സദാ (2)
Verse 2
താമസമോ വരവിന് എൻ കാന്തനേ
താമസമോ വരവിന് (2)
എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2)
Verse 3
മുത്തുമണികളാൽ നിർമ്മിതമാം
പുത്തൻ യെരുശലേം ഉത്തുംഗസൗധം (2)
എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണും
അതെന്റെ കാംക്ഷയത്രേ (2)
താതന്റെ സന്നിധൗ വാസമെനിക്ക്
ഹാ എത്ര മോദമത് - എന്നും (2)
Verse 4
സ്പടികതുല്യ സ്വർണ്ണ തെരുവും
ശുഭ്ര ജീവ-ജലം ഒഴുകും നദിയും (2)
പുതുഫലം തരും ജീവതരുവും
ദൈവ സിംഹാസനവും (2)
വിവിധ കിരീടങ്ങളുമുണ്ടവിടെ
ഇവ എന്നവകാശമേ - നിത്യ (2)
Verse 5
ഭൗമീകമാമെൻ ദേഹം അഴിഞ്ഞ്
സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ (2)
അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻ
ഞരങ്ങുന്നേ എന്നുള്ളിൽ (2)
നീതിയിൻ പ്രവ്യത്തികൾ അന്നു എനിക്ക്
ശുഭ്ര വസ്ത്രമായ് മാറിടും - എൻ്റെ (2)
Verse 6
എൻ മണാളാ നിൻ നാമം നിമിത്തം
സഹിക്കും നിന്ദ, പ്രയാസമഖിലം (2)
സീയോനിൻ വീണയിൻനാദം പോലെ
ധ്വനിക്കും മാധുര്യമായി (2)
എന്നാത്മ നങ്കൂരമീ പ്രത്യാശ
തെല്ലും ലജ്ജിക്കില്ല ഞാൻ - പ്രിയ (2)