Eriyunna thee samamaam divyajeevan
Verse 1എരിയുന്ന തീ സമമാം ദിവ്യ ജീവൻ
തരിക നീ പരനെ നിരന്തരവും
എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ
ചൊരിക നിൻ വരങ്ങൾ നിറപടിയായ്
Verse 2സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ
ദാഹമാത്മാക്കളൊടേകണമെ
സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ
വേഗം മരണപാത വിട്ടീടട്ടെ
Verse 3ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ
മലിനമധരങ്ങളിൽ നിന്നകറ്റി
പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ
ചേലോടരുളേണം നിൻ കൃപയെ
Verse 4നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ
തന്നിഷ്ടമാകെ വെടിയുന്നു ഞാൻ
മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ
വഹ്നിയാൽ നിർമ്മലമാക്കീടുക
Verse 5ദേശമാകെ ജ്വലിച്ചാളീടുവാൻ
നിൻ ദാസരിൽ തീക്കനൽ വിതറണമെ
നാശലോകെ തീ ക്കഷണങ്ങളായവർ
വീശണം പരമ സുവാർത്തകളെ
Verse 6തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ
തിന്മ പെരുകുന്നു കാണണമെ
തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മ
തീയാൽ നീ അഭിഷേകം ചെയ്യണമെ
Verse 1eriyunna thee samamaam divya jeevan
tharika nee parane nirantharavum
eriyunnamozhikal uracheeduvaan-naavil
chorika nin varangal nirapadiyaay
Verse 2snehaththi ennulllil jwalichuyarnnu-pai
daahamaathmaakkalodekaname
snehanavurukatte kadhinahridayangale-avar
vegam maranapaatha vitteedatte;-
Verse 3balipeedamathil ninneduttha kanalaal-en
malinamadharangalil ninnakatti
palavidha vismayavachanamuracheeduvaan-ennil
chelodarulenam nin krupaye;-
Verse 4ninnileeyadiyan jwalicheeduvaan-en
thannishtamaake vediyunnu njaan
mannavanennil vannavatharichu-swargga
vahniyaal nirmalamaakkeeduka;-
Verse 5deshamaake jwalichchaaleeduvaan
nin daasaril theekkkanal vitharaname
naashaloke thee kkashanangalaayavar
veeshanam parama suvaarthakale;-
Verse 6theeyitaan bhoomiyil vanna paraa-ayyo
thinma perukunnu kaananame
thee kondu nin bhrithyar jwalicheeduvaan-aathma
theeyaal nee abhishekham cheyyaname;-
Download Song