Ethra naal ie bhoovil vaasamen
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ
ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ
ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ
നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ
Verse 2 ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും
ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേ
ദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപ
ഇന്നോളം നടത്തിയ ദൈവമേ നിൻ കൃപ
Verse 3 മട്ടും പ്രതാപവും വിട്ടു പോയിടുമേ
സ്വത്തും സുഖങ്ങളും നഷ്ടമായീടുമേ
അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ
സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ
Verse 4 ക്രിസ്തുവിൽ ജനിച്ചോരെ ക്രിസ്തുവിൽ വളർന്നോരെ
ക്രിസ്തുവിൽ മരിപ്പോരേ ഭാഗ്യവാൻ മാർ നിങ്ങൾ
നിത്യമാം രാജ്യവും നിത്യ ഭവനവും
കർത്തനോടൊപ്പമുള്ള വാസം മനോഹരം
Verse 1 Ethra naal ie bhoovil vaasamen sodaraa
ithra naal nadathiya daivame nin kripa
Innu kaanuvorellam naaleyundaakumo
Naaleyaam naalukal nathhan karathillallo
Verse 2 Chalikkum kaal karangal thudikkum hridhayavum
Shvasikkum jeevashvasam ellaam nin daname
Daivame nin kripa ellaame nin kripa
Innolam nadathiya daivame nin kripa
Verse 3 Mattum prathaapavum vittupoyeedume
Swathum sukhangalum nashtamayeedume(2)
Akkare naadathil nikshepamundengil
Swarga kanaan vaasam ethra aanandame
Verse 4 Kristhuvil janichore Kristhuvil valarnnore
Kristhuvil Marippore bhaagyavaanmaar ningal(2)
Nithyamaam raajyavum nithya bhavanavum
Karthanodoppamulla vaasam manoharam
Download Song
Cancel
Download