എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ
എത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻ
നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം
യേശുവോടു പറയായ്ക- മൂലമത്രെ സർവ്വവും
Verse 2
ശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും
ലേശവും നിരാശവേണ്ട യേശുവോടു പറയാം
കഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം
നമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാം
Verse 3
ഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോ
യേശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാം
സ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറക
തന്റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കും