Ethra nalla mithramenikkeshu
Verse 1എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും
വഹിപ്പതിന്നു പ്രാപ്തൻ...(2)
എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻ
പേർക്കായ് സഹിച്ച മിത്രം ആത്മമിത്രം!
Verse 2എത്രയോ സന്തോഷം തൻതൃപ്പാദം തത്ര
അത്രയും തീരുന്നു മൽസന്താപം(2)
ഉളളിൽ എത്രയും കൗതുകം നൽകിടുന്ന
തൻ തിരുവചനം ഓർത്താൽ അതിചിത്രം!
Verse 3:
ഭക്തരുടെ യോഗമെനിക്കിമ്പം അതു
ശക്തിയേറും ദൈവത്തിൻ കുടുംബം(2)
അതിൽ കർത്തൃമേശയോടണയും നേര മുളളിൽ
നിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം
Verse 4:
സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾ
തൻകരങ്ങൾ മൂലമെന്നെ താങ്ങി(2)
തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കും
നേരമുളളിൽ സന്തോഷം തിങ്ങിടുന്നു
Verse 1ethra nalla mithramenikkeshu bhaaramathrayum
vahippathinnu praapthan...(2)
enne ethrayum snehicchu shaapa mrithyuven
perkkaay sahiccha mithram aathma mithram!
Verse 2ethrayo santhosham thanathrippaadam thathra
athrayum theerunnu malsanthaapam(2)
ulalil ethrayum kauthukam nalkidunna
than thiruvachanam orrtthaal athichithram!;-
Verse 3bhaktharude yogamenikkimpam athu
shakthiyerum daivatthin kudumbam(2)
athil kartthrimeshayodanayum nera mulalil
ninnozhinju pokum sarvva thumpam;-
Verse 4sangkadatthaal ksheenicchu njarngidumpol
thanakarngal moolamenne thaangi(2)
thante van kripakaloronnenne kaanikkum
neramulalil santhosham thingidunnu;-
Download Song