Ethra nallavan en yeshu nayakan ethu nerathum
Verse 1എത്ര നല്ലവൻ എന്നേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ
Verse 2നായകനവൻ നമുക്കുമുന്നിലായ്
നൽ വഴികളെ നിരത്തിടുന്നവൻ
നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ
നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ
Verse 3പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ
Verse 4താമസമില്ല എൻ കാന്തൻ വരാറായ്
കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്
കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടും
ആർത്തിടും പാടിടും ദൂതരോടൊന്നിച്ച്
Verse 1ethra nallavan enneshu naayakan
ethu neratthum nadatthidunnavan
enniyaal theeraattha nanmakal thannavan
enne snehicchavan haalelooyyaa
Verse 2naayakanavan namukkumunnilaay
nal vazhikale niratthidunnavan
nandiyaal paadum njaan nallavaneshuve
naadengum keertthikkum nin maahaa snehatthe;-
Verse 3priyar evarum prathikoolam aakumpol
paarileridum prayaasavelayil
ponmukham kandunjaan yaathra cheytheeduvaan
ponnu naathhan kripa nalkane daasaril;-
Verse 4thaamasamilla en kaanthan varaaraay
kaahala dhvani en kaathil kelkkaaraay
kannuneerillaattha naattil njaan etthidum
aartthidum paadidum dootharodonnicch;-
Download Song