എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
ക്രിസ്തീയ ജീവിതം ഭൂമിയിൽ
ഇത്ര നല്ലവനാം ഇത്ര വല്ലഭനം
യേശു ദൈവമായ് ഉള്ളതിനാൽ
Verse 2
നല്ല സ്നേഹിതനായ് നല്ല പാലകനായ്
ഇല്ല യേശുവേ പോലൊരുവൻ
എല്ലാ നേരത്തിലും ഏതു കാര്യത്തിലും
വല്ലഭൻ വേറെ ആരുമില്ല
Verse 3:
ക്രൂശിന്റെ പാതയിൽ പോയിടും ധൈര്യമായ്
ക്ലേശങ്ങൾ ഏറെ വന്നിടിലും
ശാശ്വത പറയാം യേശുവിൽ കണ്ടിടും
ആശ്വാസത്തിന്റെ പൂർണ്ണതയും
Verse 4:
ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലും
തീര ദുഃഖങ്ങൾ കൂടിയാലും
പരനേശുവിന്റെ കരമുള്ളതിനാൽ
ധരണിയിൽ ഖേദമില്ല
Verse 5:
കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലും
നഷ്ടങ്ങൾ ഏറെ വന്നിടിലും
ശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽ
സൃഷ്ടിതാവിങ്കൽ ആശ്വസിക്കും