Ethra shubham ethra mohanam
Verse 1എത്ര ശുഭം എത്ര മോഹനം സോദര-
രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!
സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽ
എത്ര മനോഹരമേ ഹാ! ഹാ!
Verse 2ഏകപിതാവിന്റെ മക്കൾ നാം യേശുവിൽ
ഏകാവകാശികൾ നാം ഹാ! ഹാ!
ഏകാത്മ സ്നാനത്താൽ
ഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!
Verse 3ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽ
കോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!
മൃത്യുവോ ജീവനോ ഒന്നുമേ നമ്മെ
വേർപ്പെടുത്താവതല്ല ഹാ! ഹാ!
Verse 4വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾ
ഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!
വിട്ടുപിരിയാത്ത വീട്ടിൽ നാം
എത്രയത്യാനന്ദമേ! ഹാ! ഹാ!
Verse 1ethra shubham ethra mohanam sodar-
rotthuvasippathortthaal haa! haa!
seeyon giriyathil peyyunna manjnjupol
ethra manoharame haa! haa!
Verse 2eka pithaavinte makkal naam yeshuvil
ekaavakaashikal naam haa! haa!
ekaathma snaanatthaal
eka shareeratthinnamgngalaayavar naam haa! haa!
Verse 3kristhuvin nisthula snehaccharadathil
kortthulla mutthukal naam haa! haa!
mrithyuvo jeevano onnume namme
verppedutthaavathalla haa! haa!
Verse 4vittupiriyenda mannil naam koodumpol
ethrasanthoshamengkil haa! haa!
vittupiriyaattha veettil naam
ethrayathyaanandame! haa! haa!
Download Song