എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2)
സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ
തന്റെ മകനായ് എന്നെ ഏറ്റവൻ(2)
Verse 2
നന്ദി എന്നും ഉള്ളം തുള്ളി പാടിടും
നിന്റെനാമം എന്നും എന്റെ നാവ് ഘോഷിക്കും(2)
യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ
യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2)
Verse 3
കണ്ണുനീരിൻ നിന്നും എന്റെ കണ്ണുകളെ
വീഴച്ചയിൽ നിന്നും എന്റെ കാലുകളെ(2)
മരണത്തിൽ നിന്നും എന്റെ പ്രാണനെ
സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2) നന്ദി...
Verse 4
എൻ ഭാരമെല്ലാം എന്റെ പ്രിയൻ ഏറ്റെടുത്തു
അനുദിനം ഏറ്റം നന്നായി പോറ്റിടുന്നു(2)
ഉറ്റതുണയായി എന്റെ കഷ്ടങ്ങളിൽ
എൽഷദായിയെ ഞാൻ അറിയുന്നു(2) നന്ദി...