എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ
ഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾ
വാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ല
ചിന്തകൾക്കും അതു എത്രയോ ഉന്നതം
എങ്ങനെ സ്തുതിച്ചീടും ഞാൻ
എത്ര ഞാൻ സ്തുതിച്ചീടണം
Verse 2
ആരാധിക്കും ഞാൻ പരിശുദ്ധനെ
നന്ദിയോടെന്നും ജീവ നാളെല്ലാം
സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ
സർവ്വ ശക്തനെ ജീവ നാളെല്ലാം
Verse 3
ശത്രു സൈന്യം തകർക്കുവാൻ വന്നീടിലും ഘോര
ആഴിയെൻ മുൻപിലായ് നിന്നീടിലും
ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ
വൻ മരുഭൂവിലെന്റെ യാത്ര തുടർന്നീടുവാൻ
രാജധിരാജൻ വന്നീടും കൂട്ടിനായ്
തൻ കൃപയാലെ നടത്തും(2) ആരാധിക്കും...
Verse 4
ഏവരും പാരിതിൽ കൈവിട്ടാലും സർവ്വം
പ്രതികൂലമായെൻ മുൻപിൽ വന്നീടിലും
യോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളും
വാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്
ഈ ദൈവം എന്റെ ആശ്രയം ദിനവും
ആരിലും ഉന്നതനവൻ(2) ആരാധിക്കും...