എത്രനാൾ ഞാൻ ഓടണം എത്രനാൾ ഞാൻ ഓടണം
എത്രനാൾ ഞാൻ ഓടിടേണം പ്രിയനേ..
എൻപ്രിയൻ നാട്ടിലെത്തുവാൻ
എൻപ്രിയൻ വീട്ടിലെത്തുവാൻ
Verse 2
വൈരിയാം സാത്താൻ അലറുമൊരു സിംഹംപോൽ
വിഴുങ്ങുവാനായി ആരെയെന്നു നോക്കുമ്പോൾ
വിശ്വാസത്തിൻ നായകനും പൂർത്തിവാനുമാം
യേശുവിനെ നോക്കി ഞാനും ഓടുമേ
Verse 3
എന്റെ ആത്മാവ് എന്റെയുള്ളിൽ ഖേദിച്ചു ഞരങ്ങുന്നേ
എൻ മുഖപ്രത്യാശയാകും നിന്നെ കാണുവാൻ
എന്നും നിൻ മുഖം കണ്ടിട്ടങ്ങാനന്ദിച്ചിടാൻ
എന്നും നോക്കിപ്പാർത്തിടുന്നീ ഭൂവതിൽ
Verse 4
വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കി ഓടുവാൻ
ഏകീടേണം നിൻകൃപ എൻ നാഥനെ
വീരന്മാരെ ഞാനും മുമ്പിൽ കാണുന്നേ
വീണിടാതെ കാക്കണേ നിൻ ഭക്തനെ
Verse 1
ethranaal njaan odanam ethranaal njaan odanam
ethranaal njaan odidenam priyane..
en priyan naattiletthuvaan
en priyan veettiletthuvaan