LyricFront

Ethrayo shreshdmaam en vaasam orkkumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ എൻ മനം നിറയുന്നു സന്തോഷത്താൽ (2) ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾ ഹൃത്തടം കവിയുന്നു ആമോദത്താൽ (2)
Verse 2
എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾ എങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2) കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു കാത്തിരുന്ന്‌ പ്രാപിക്കും എൻ വീടത് ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2)
Verse 3
ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾ ആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2) മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം കേൾക്കും കാതുകളിൽ ഞാൻ എൻ പേരും ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2)
Verse 4
ലോക ദുരിതങ്ങളും മരണമതും മാറിപ്പോകും-തീർന്നിടും അല്ലലെല്ലാം സ്വർപ്പുരിയതിൽ ഞാൻ ചേരും നാളിൽ (2) ആ നൽ നാൾ സമീപമെന്നോർക്കുമ്പോൾ ആനന്ദത്താൽ പാടും ഞാൻ ഹല്ലേലുയ്യാ ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (4)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?