Ezhayamenneyum veendeduppanayi
Verse 1ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ
കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)
Verse 2കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയി
നിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)
Verse 3നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻ
നിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)
Verse 4സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി
ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)
Verse 5കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്ടതകൾ
നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)
Verse 6മുൾക്കിരീടം ധരിച്ചു നീ എനിക്കായി വാടാകിരീടം നൽകാൻ
എന്റെ -പാതകങ്ങളെല്ലാം വഹിച്ചു നീ ക്രൂശതിൽ പുത്രത്വം നൽകീടുവാൻ(2)
Verse 7എന്തെല്ലാം വന്നാലും ഏകനായ് തീർന്നാലും സാരമില്ല കർത്തനെ
നിന്റെ - തേജസ്സുകൂടിയ പ്രത്യക്ഷതയെന്നിൽ ആനന്ദം നൽകിടുമേ(2)
Verse 8കാഹളനാദം മുഴങ്ങും ആ സുദിനം ഞാൻ നോക്കി പാർത്തിടുന്നു
എന്റെ -രൂപാന്തരവേള ഓർത്തു ഞാനെന്നും ആവേശത്തോടിരിപ്പൂ(2)
Verse 9(എന്നുള്ളിൽ എന്നും വസിച്ചീടുവാനായ്.... എന്ന രീതി)
Verse 1ezhayaamenneyum veendeduppaanaayi krooshathil thoongiyone
kuttam-koodaathulla ninne kuttam chumaththiyo daivathinte kunjaade(2)
Verse 2koode ninnavan njaan koode nilkkendavan ottikoduththupoyi
ninne -muppathu velli naanayangalkkaayi vilapeshipoyallo njaan(2)
Verse 3nandikedaanennu polum ninaykkaathe chumbichchupoyavan njaan
ninte -shishyanaanennathupolum karuthaathe paade marannavan njaan(2)
Verse 4swarggraajyathinte thaakkol labhichchavan thallipparanjupoyi
cheytha -upakaarangalonnum orththidaathe ninne ariyillennothipoy njaan(2)
Verse 5kazhiyilla naathane ennaal sahichchidaan ee loka kashtathakal
ninte -kripakal koodaathottum aakilla naathane vedana vahichchiduvaan(2)
Verse 6mulkkireedam dharichu nee enikkaayi vaadaakireedam nalkaan
ente -paathakangalellaam vahichu nee krooshathil puthrathwam nalkeeduvaan(2)
Verse 7enthellaam vannaalum ekanay theernnaalum saaramilla karthane
ninte - thejassukoodiya prathyakshathayennil aanandam nalkidume(2)
Verse 8kaahalanadam muzhangum aa sudinam njaan nokki paarththidunnu
ente -roopaantharavela orththu njaanennum aaveshaththodirippoo(2)
Verse 9(ennullil ennum vasichcheeduvaanaay.... enna reethi)
Download Song