LyricFront

Ezhu nakshathram valangkaiyil pidiche

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച് ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ(2)
Verse 2
ദാവിദുഗോത്രത്തിൻ സിംഹമായോനെ ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ നീ തുറന്നാൽ അത് അടയ്ക്കുവതാര് നീ അടച്ചാൽ അത് തുറക്കുവതാര്
Verse 3
ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ മടങ്ങിടുമേ സർവ്വമുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ
Verse 4
മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന് മാറ്റം ഭവിച്ചിടും താതന്റെ വരവിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?