Ezhu nakshathram valangkaiyil pidiche
Verse 1ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
എഴുന്നള്ളി വന്നോനെ(2)
Verse 2ദാവിദുഗോത്രത്തിൻ സിംഹമായോനെ
ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
നീ തുറന്നാൽ അത് അടയ്ക്കുവതാര്
നീ അടച്ചാൽ അത് തുറക്കുവതാര്
Verse 3ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
പുസ്തകം തുറപ്പാൻ യോഗ്യനായോനേ
മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ
Verse 4മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
മാറ്റം ഭവിച്ചിടും താതന്റെ വരവിൽ
Verse 1Ezhu nakshathram valankayil pidichu
Ere rajamudi sirasathinmel dharichu
Ezhu pon nilavilakukalathil naduvil
Ezhunnalli vannone
Verse 2Davidu gothrathil simhasanamayone
Davidhin thaakol kaiyilullone
Nee thurannal athu adakuvathare
Nee adachal athu thurakuvathare;-
Verse 3Dutha sanjayathin aaradhyan kristhu
Pusthakam thurakan yogyanayone
Madangedume sarvvam muzhankalukalum
Ella navum paadidum ninne;-
Verse 4Mulmudi chudia shirassil ha annal
Ponmudi chudi than ezhunnalli varume
Vazhchakalkum adhikarangalkum annu
Mattam bhavichidum thathante varavil;-
Download Song