Ezhunnettu prakashikka ninte
Verse 1എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം വന്നിരിക്കുന്നു
യഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിച്ചിരിക്കുന്നു
എഴുന്നേറ്റു പ്രകാശിക്ക
Verse 2കൂരിരുൾ തിങ്ങിയ വീഥിയതിൽ
വഴി കാണാതുഴലുന്ന പഥികനു നീ
വഴികാട്ടും ദീപമായ് എരിഞ്ഞിടുക
പ്രകാശഗോപുരമായ് നിന്നീടുക എഴു…
Verse 3ഇരുളിന്റെ പാശങ്ങൾ അറുത്തു നീ
മോചനമതേകുമീ ബന്ധിതർക്കു
മാനവ ചേതന പുൽകിയുണർത്തു
മാനസമതീശനു മന്ദിരമാക്കാൻ എഴു…
Verse 4തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ
തമസ്സിന്റെ കോട്ടകൾ തകർത്തിടുക
താതസുതാത്മനെ വണങ്ങിടുക
തളരാതെ നീതിപ്രഭ ചൊരിയാൻ എഴു…
Verse 1ezhunnettu prakaashikka ninte prakaasham vannirikkunnu
yahovayude thejassum ninte mel udichirikkunnu
ezhunnettu prakaashikka
Verse 2koorirul thinnkiya veethiyathil
vazhi kaanaathuzhalunna pathikanu nee
vazhikaattum deepamaay erinjiduka
prakaashagopuramaay ninneeduka;- ezh...
Verse 3irulinte paashangal aruthu nee
mochanamathekumee bandhitharkku
maanava chethana pulkiyunarthu
maanasamatheeshanu mandiramaakkaan;- ezh...
Verse 4thandinmel deepangal thelichu nammal
thamassinte kottakal thakarthiduka
thaathasuthaathmane vanangiduka
thalaraathe neethiprabha choriyaan;- ezh...
Download Song