Ha chinthikkukil paradeshikal
Verse 1ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ
Verse 2പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ
പാതയെ നോക്കിക്കൊണ്ടോടീടാം-പരി
താപമകന്നു നാം വാണീടും-സുരലോകെ
പരനേശുവോടുകൂടെ
Verse 3പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതി
കെട്ടവർ പോലെനാമായിടും ഉടൻ
വന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻ
പരലോകെ കൊണ്ടുപോകും
Verse 4പല പാടുകൾ പെട്ടു നാം പോകേണം-ചില
ദുർഘടമേടുകളേറണം പല-
രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ
പ്രിയനോടുകൂടെ വാഴാൻ
Verse 5ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-
ക്കുള്ളതാം വാസമിതല്ലല്ലൊ ഹാ
മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ
ദൂരത്തായ് കണ്ടീടുന്നു
Verse 6ഈ മായാപുരി വിട്ടുപോയീടാം ക്ഷണം
സീയോൻ പ്രയാണം തുടർന്നീടാം-പ്രിയ-
നോടൊരുമിച്ചു വസിച്ചീടാം ചിരകാലം
ശുഭമേറും ഭാഗ്യനാട്ടിൽ
Verse 1Ha chinthikkukil paradeshikal verum
Anyar namebhuvil nilayillavasamorkkil
Verse 2Prathiganam muzhakki nam padedam bhakthar
Pathaye nokkikkondodedaam-pari
thapamakannu nam vaneedum-suraloke
paraneshuvodukude;-
Verse 3Prathiyogi namukkethir cheythedum gathi
kettavar pole’namayidum udan
vanningu thrananam cheythidum priyanathan
paraloke kondupokum;-
Verse 4Pala paadukal pettu nam pokenam-chila
Durghada’medukaLeranam pala-
Ralumupadravam’elkkenam oru naalil
priyanodukude vazhan;-
Verse 5Iniyonnum namukkihe illallo-namu-
kkullatham vasamithallallo haa
minnum prrashbhithamayoru gopuram vinnil
durathay kandedunnu;-
Verse 6Ie mayapuri vittupoyedam kshanam
seeyon prayanam thudarnnedam-priya-
nodorumichu vasichedam chirakalam
Subhamerum bhagyanattil;-
Download Song