നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്റെ
അനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)
ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്റെ
അരികിൽ ഞാനിരുന്നിടും മണിയറയിൽ(2)
എന്റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേ
തന്റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ
Verse 5
കോടാകോടി ദൂതസേവിതനാം എന്റെ
കാന്തനോടൊത്തു തൻ കാന്തയായി(2)
കോടാകോടിയുഗം വാണീടുമേ നിത്യ
ഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)
നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേ
പൊന്നുനാഥനേ നിൻ സ്നേഹമെന്നും സ്മരിച്ചിടുന്നേൻ
Verse 6
കുരിശു ചുമന്നു ഞാൻ പോയിടുമേ എന്നും
കുരിശിൻ സംഗീതങ്ങൾ പാടീടുമേ(2)
കുരിശതിൻ പാടുകൾ പെരുകിടുമ്പോഴെന്റെ
ശിരസ്സു ഞാൻ കുരിശതിൽ ചായിക്കുമേ(2)
തങ്കക്കുരിശതിന്നൊളിയിൽ ഞാൻ നടന്നിടുമേ
പങ്കമകന്നെന്നുമവനിയിലിതു ഭാഗ്യമേ
Verse 1
Haa en saubhaagyathe orthidumpol
Enikke aanandame paramaanandame(2)