Verse 1ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും
Verse 2ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!
Verse 3ലോകത്തിലീ ഞാൻ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നിടുമ്പോൾ എന്നെയൻപോടു ചേർത്തിടുമ്പോൾ
Verse 4ദൈവത്തിൻരാജ്യം ഉണ്ടെ നിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർകൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും
Verse 5കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണം വിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വച്ചിടുമാസദസ്സിൽ
Verse 6വെൺനിലയങ്കികൾ ധരിച്ചു പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു
Verse 7ഹാ! എത്രഭാഗ്യം ഉെനണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്ത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ
Verse 1Ha! ethra bhaagyam undenikku! Orkkilennullam thullidunnu
Njaninnu paadi aanandikkum njanennumeshuve sthuthikkum
Verse 2Ha ente bhaagyam ananthame!
Ithu saubhaagya jeevithame!
Verse 3Lokathilee njaan henanathre shokameppozhum undenikku
meghathil yeshu vannidumbol enney’anpodu cherthidumbol;-
Verse 4Daivathin raajyam undenikkay Daiva-kunjadum shishyarumay
Vishudhar’kuttam chernnirikkum panthiyil chernnu njaan bhujikkum;-
Verse 5Kannu’nerellam than thudackkum varnnam vishesha’maayudikkum
Jeeva’kiredamen shirassil karthan vachiduma’sadassil
Verse 6Ven’nilayankikal dharichu pon’kurutholakal pidichu
Daiva’kunjadine sthuthichu padum njaan’ennum’aanandichu;-
Verse 7Ha! ethra bhagyam undenikku varnnippan thrani’illenikku
Mahathwa’bhagyam thanneyithin samathilonnum illihathil;-
Download Song