Ha ethra modam en swarggathathan
Verse 1ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്നതിൽ ഞാൻ വിസ്മയകാര്യം
യേശുവിൻ സ്നേഹമതി വിശേഷം
Verse 2എത്രമോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു
എത്രമോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നെന്നെയും
Verse 3ഓടിയാലും തന്നെ ഞാൻ മറന്നു
എന്നെ താനത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹക്കൈകളിലേക്കോടുന്നു
യേശു തൻസ്നേഹത്തെ ഓർക്കിലിന്നു
Verse 4യേശു സ്നേഹിക്കുന്നെന്നെ എത്രയും
സ്നേഹിച്ചിടുന്നു ഞാനവനെയും
സ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽ
ക്രൂശിൽ മരിച്ചതും തൻസ്നേഹത്താൽ
Verse 5വിശ്രമമേറെയുണ്ടീയുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ്വും തന്നിൽ
ചൊല്ലുകിലേശു സ്നേഹിക്കുന്നെന്നു
സാത്താൻ ഭയന്നുടൻ മണ്ടിടുന്നു
Verse 6മാരാജസൗന്ദര്യം കാണുന്നേരം
പാടാനെനിക്കുള്ള പാട്ടീവണ്ണം
നിത്യതയിൽ മുഴങ്ങുന്ന ഗാനം
യേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!
Verse 1ha ethra modam en swarggathathan
chollunnu than sneham than vedathil
kanunnathil njaan vismaya karyam
yeshuvin sneham athi-vishesham
Verse 2ethra modam than snehikkunnu
snehikkunnu snehikkunne
ethra modam than snehikkunnu
snehikkunnenneyum
Verse 3odiyalum thane njaan marannu
enne thana’tyantham snehikkunnu
than sneha-kkaykalile’kkodunnu
yeshu than snehathe orkkilinnu;-
Verse 4yeshu snehikkunenne ethrayum
snehicedunnu njaan avaveyum
swarggam than vittirangki snehathal
krushil marichathum than snehathal;-
Verse 5vishramam eereyundeyuraappil
aasrathalundu vazhum thannil
chollukil’yeshu snehikkuennennu
sathan bhayannuden mandidunnu;-
Verse 6ma raja’savndaryam kanumnneram
paadanenikkulla pattevannam
nithyathayil muzangunna gaanam
yehu snehikkunnithenthashcharyam;-
Download Song