Ha sundara veede en shobhitha veede
Verse 1ഹാ സുന്ദരവീടേ എൻ ശോഭിതവീടേ
എന്നുമാനന്ദമായ് നിന്നിൽ വാണിടുമേ
Verse 2തേജസ്സിനാലെ മനോഹരമായ്
ദേവൻ തൃക്കൈകളാൽ നിർമ്മിതമാം
സ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ ഹാ…
Verse 3മിന്നുന്ന ഈരാറു ഗോപുരങ്ങൾ
മാമക ശാശ്വത പാർപ്പിടത്തിൽ
ഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ ഹാ…
Verse 4ശ്രീയേഴും പൊൻ തെരുവീഥികളാൽ
മോഹനമാം മഹാ മന്ദിരത്തെ
വിദൂരതയിൽ അതാ കാണുന്നു ഞാൻ ഹാ…
Verse 5രോദനം വേദനയേതുമില്ല
രാപ്പകൽ ശീതമശേഷമില്ല
കുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ ഹാ…
Verse 6മേവിടുന്നു രക്തസാക്ഷിവൃന്ദം
നാഥൻ മുമ്പിൽ സർവ്വസിദ്ധരുമായി
തന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും ഹാ…
Verse 7ഹല്ലേലുയ്യാ ശുദ്ധർ പാടിടുന്നു
ദൂതർ പൊൻവീണകൾ മീട്ടിടുന്നു
ആ ഗീതനാദം കാതിൽ കേൾക്കുന്നിതാ ഹാ…
Verse 8പാവന ഗേഹമണഞ്ഞുടനെ-
എന്നേശു രാജാവിനെ കാണ്മതിനായ്
ഞാൻ പോകുകയായ് ഹാ എന്താനന്ദമേ ഹാ...
Verse 1ha sundara veede en shobhithaveede
ennumaanandamaay ninnil vaanidume
Verse 2thejassinaale manoharamaay
devan thrikkaikalaal nirmmithamaam
swarggaalayame angu cherume njaan;- haa…
Verse 3minnunna ieraaru gopurngal
maamaka shaashvatha paarppidatthil
ha saubhaagyamaay ninnil paarttheedume;- haa…
Verse 4shreeyezhum pon theruveethhikalaal
mohanamaam mahaa mandiratthe
vidoorathayil athaa kaanunnu njaan;- haa…
Verse 5rodanam vedanayethumilla
raappakal sheetham asheshamilla
kunjaadu thanne deepam aakunnallo;- haa…
Verse 6mevidunnu rakthasaakshi vrindam
nathhan mumpil sarvva'siddharumaayi
thannaathmajaril kanneer thaan thadaykkum;- haa…
Verse 7halleluyyaa shuddhar paadidunnu
doothar ponaveenakal meettidunnu
aa geethanaadam kaathil kelkkunnithaa;- haa…
Verse 8paavana gehamananjnjudane-
enneshu raajaavine kaanmathinaay
njaan pokukayaay ha enthaanandame;- haa...
Download Song