Halleluyyaa jayam halleluyah - irulathin
Verse 1ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
Verse 2ഇരുളതിൻ ഭയമോ പകലിൻ പോരാട്ടമോ
ഒന്നും നിന്നെയൊരുനാളുമേശുകില്ല
തകർത്തിടാൻ ശത്രു നിന്നെ ചുറ്റിവളയും
നിന്നോടടുത്തിടാൻ ദൈവം സമ്മതിക്കുകയില്ല
Verse 3കെരീത്തു വറ്റിടട്ടെ സാരെഫാത്തും മാറട്ടെ
ഏലിയാവിൻ ദൈവം നിന്നെപ്പോറ്റിപ്പുലർത്തും
ചൂരച്ചെടിത്തണലിൽ ഉറങ്ങേണ്ടി വന്നാലും
സ്വർഗ്ഗീയ ഭോജനവുമായ് തട്ടിയുണർത്തും
Verse 4സിംഹത്തിൻ കുഴിയിൽ നീ അകപ്പെട്ടെന്നാകിലും
നിനക്കൊരു കേടും ഭവിക്കയില്ല
സിംഹത്തിൻ വായടച്ചു നിൻ പ്രാണനെ രക്ഷിക്കും
ലോകത്തിൻ മുമ്പിൽ നിന്നെ മാനിച്ചുയർത്തും
Verse 5ബാബേൽ തീച്ചൂളയിൽ നീ എറിയപ്പെട്ടാലും
അവിടെയും നിൻ നാഥൻ ഇറങ്ങിവരും
തീച്ചൂളയിൻ ശക്തിയോ ഏഴു മടങ്ങായാലും
തീയിൻ ബലം കെടുത്തുന്നോൻ കൂടെയുണ്ടല്ലോ
Verse 1halleluyyaa jayam halleluyyaa
halleluyyaa jayam halleluyyaa
Verse 2irulathin bhayamo pakalin poraattmo
onnum ninneyorunaalum eshukilla
thakartthidaan shathru ninne chuttivalayum
ninnode adutthidaan daivam sammathikkukayill;-
Verse 3kereetthu vttidtte saarephaatthum maartte
eliyaavin daivam ninneppottippulartthum
choora ccheditthanalil urngenadi vannaalum
swarggeeya bhojanavumaay thattiyunartthum;-
Verse 4simhatthin kuzhiyil nee akappettennaakilum
ninakkoru kedum bhavikkayilla
simhatthin vaayadacchu nin praanane rakshikkum
lokatthin mumpil ninne maanicchuyartthum;-
Verse 5baabel theecchoolayil nee eriyappettaalum
avideyum nin naathhan irngivarum
theecchoolayin shakthiyo ezhu madngaayaalum
theeyin balam kedutthunnon koodeyundallo;-
Download Song