അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടും
ജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)
യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാം
ഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2) ഹല്ലേലുയ്യാ…
Verse 3
സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവും
ജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോ
കഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടും
ജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം ഹല്ലേലുയ്യാ…
Verse 4
ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാം
രക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാം
സ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാം
സ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം ഹല്ലേലുയ്യാ...