Halleluyyaa sthuthi naalthorum nathhanu
Verse 1ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ (2)
Verse 2നാൾതോറുമെന്റെ ഭാരം ചുമക്കുന്ന-
നല്ലോരിടയനവൻ (2)
ഇന്നലെയുമിന്നും എന്നുമനന്യനായ്-
എന്നോടുകൂടെയുള്ളോൻ (2)
Verse 3ഓളങ്ങളേറും ഈ വാരിധിയിൽ-
പടകു നയിക്കുന്നവൻ (2)
കാറ്റും കടലും ശാസിച്ചമർത്തുന്ന-
നല്ലോരു സ്രഷ്ടാവവൻ (2)
Verse 4ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-
നല്ലോരുമിത്രമവൻ (2)
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-
സ്വർഗ്ഗീയ രാജാവവൻ (2)
Verse 5രോഗകിടക്കയെ മാറ്റിവിരിക്കുന്ന-
നല്ലോരുവൈദ്യനവൻ (2)
നിത്യസന്തോഷവും നല്ലപ്രത്യാശയും-
നല്കുന്ന നാഥനവൻ (2)
Verse 6വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-
പോയൊരു കാന്തനവൻ (2)
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ (2)
Verse 1halleluyyaa sthuthi naalthorum nathhanu
nandiyaal njaan paadume (2)
Verse 2naal thorumente bhaaram chumakkunn-
nalloridayan avan (2)
innaleyum innum ennum ananyanaay-
ennodu koodeyullon (2)
Verse 3olangalerum ie vaaridhiyil-
padaku nayikkunnavan (2)
kaattum kadalum shaasicche amartthunna-
nalloru srashdaavavan (2)
Verse 4shathrukkal munapaake mesha orukkunna-
nalloru mithram avan (2)
aananda thailatthaal abhishekam cheyyunna-
swarggeeya raajaavavan (2)
Verse 5roga kidakkaye maatti virikkunna-
nalloru vaidyanavan (2)
nithya santhoshavum nalla prathyaashayum-
nalkunna nathhanavan (2)
Verse 6veendum varaamennu vaagdaanam cheythittu-
poyoru kaanthanavan (2)
kaatthirikkum thante kaanthaye cherppaan
vegam varunnonavan (2)
Download Song