Halleluyyaa sthuthi paadidum njaan
Verse 1ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ
വൻകൃപയെ എന്നുമോർത്തിടും ഞാൻ(2)
പരിശുദ്ധനെ കരുണാനിധിയെ
സ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)
Verse 2സകലത്തെയും സൃഷ്ടി ചെയ്തവനെ
സകലത്തിനും പരിപാലകനെ (2)
സകലരിലും പരമോന്നതനെ
സർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)
Verse 3കരുണയും ദയയും ഉള്ളവനെ
മനസ്സലിയുന്ന മഹാപ്രഭുവേ (2)
വാത്സല്യത്തോടെന്നെ ചേർത്തവനെ
മാറാത്ത സ്നേഹം പകർന്നവനെ (2)
Verse 4ആദിയും അന്തവുമായവനെ
ഉറപ്പുള്ള പാറയും കോട്ടയുമേ(2)
വഴിയും സത്യവുമായവനെ
ഏകരക്ഷാമാർഗ്ഗമായവനെ (2)
Verse 5ക്രൂശു ചുമന്ന് തളർന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ് (2)
മുൾമുടി ചൂടിയതും എനിക്കായ്
ജീവനെ നൽകിയതും എനിക്കായ് (2)
Verse 1halleluyyaa sthuthi paadidum njaan
vana kripaye ennum ortthidum njaan (2)
parishuddhane karunaanidhiye
sthuthikalkkellaam yogyan aayavane (2)
Verse 2sakalattheyum srishti cheythavane
sakalatthinum paripaalakane (2)
sakalarilum paramonnathane
sarvvashakthanum sarvvajnjaaniyum nee (2);-
Verse 3karunayum dayayum ullavane
manassaliyunna mahaa prabhuve (2)
vaathsalyatthodenne chertthavane
maaraattha sneham pakarnnavane (2);-
Verse 4aadiyum anthavum aayavane
urappulla paarayum kottyume (2)
vazhiyum sathyavum aayavane
eka rakshaa maarggam aayavane (2)
Verse 5krooshu chumanne thalarnnenikkaay
ghoramaam shiksha'yathettenikkaay (2)
mulmudi choodiyathum enikkaay
jeevane nalkiyathum enikkaay (2);-
Download Song