Idayanam yeshuven idamathil aakayaal
Verse 1ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ
ഇടമില്ല യാതൊരു കുറവിനുമിവിടെ
ഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽ
സ്വച്ഛമാം ജലാശയം ജയത്തിനുത്സവം
Verse 2ചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽ
ശീതള വചനമെൻ പ്രാണനു സൗഖ്യം
നീതിയിൻ പാതയിൽ ഭീതി കൂടാതവൻ
നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ; ഇടയനാ...
Verse 3ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽ
വടിയുമായിടയനെൻ അരികിലുള്ളതാൽ
ശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനം
എൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും; ഇടയനാ...
Verse 4എന്നുടെ ജീവിതം ധന്യമാക്കിടും
നൻമയും കരുണയും പിൻതുടർന്നിടും
മന്നിലെൻ നാളുകൾ സന്നിധിയിലായിടും
വിണ്ണിലെൻ നാഥനോടൊത്തു വാണിടും; ഇടയനാ...
Verse 1idayanaameshuven idamathil aakayaal
idamilla yaathoru kuravinumivide
idamenikkavidayaa pachchayaam mechchilil
swachchhamaam jalaashayam jayaththinulsavam
Verse 2choodathil idari njaan veenidumennal
sheethala vachanamen praananu saukhyam
neethiyin paathayil bheethi koodaathavan
nadaththidumanudinam thante drishtiyaal; idayanaa...
Verse 3bhayamenikkavideyaa koorirul vazhiyil
vadiyumaayidayanen arikilullathaal
shathruvin mumpilo mrishtamaam bhojanam
en thalaye thailaththaal vishud'dhi cheythidum; idayanaa...
Verse 4ennude jeevitham dhanyanakkidum
nanmayum karunayum pinthudarnnidum
mannilen naalukal sannidhiyilaayidum
vinnilen naathanodotthu vaanidum; idayanaa...
Download Song